ബസ്സിൽ കടത്തിയ മയക്കുമരുന്നുമായി ബേക്കൽ സ്വദേശി അറസ്റ്റിൽ
കാസർകോട്: കെഎസ്ആർടിസി ബസ്സിൽ കടത്തിയ 2.38 ഗ്രാം കഞ്ചാവും 0.52ഗ്രാം മെത്താ ഫിറ്റമിനുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ബേക്കൽ പള്ളിപ്പുഴയിലെ ഗോകുൽ രാജീവിനെ (24)യാണ് മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിനു മുന്നിൽ വച്ച് എക്സൈസ് ഇൻസ്പെക്ടർ ജി ആദർശം സംഘവും അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 9:45 മംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന ബസ്സിലെ യാത്രക്കാരനായിരുന്നു ഗോകുലെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ശ്രീനിവാസൻ പത്തിൽ, വി പ്രമോദ് കുമാർ, പ്രവന്റീവ് ഓഫീസർമാരായ കെ വി പ്രജിത്ത് കുമാർ, ഈ എൻ മധു എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
What's Your Reaction?