സമസ്ത സമാപന സമ്മേളനം വൈകിട്ട്; എല്ലാ കണ്ണുകളും കുണിയയിലേക്ക്
കുണിയ: സമസ്ത നൂറാം വാർഷിക മഹാ സമ്മേളനത്തിൻ്റെ സമാപനം കുറിച്ചുള്ള പൊതുസമ്മേളനം ഇന്ന് വൈകുന്നേരം കുണിയയിൽ നടക്കും. വൈകുന്നേരം അഞ്ചു മണിക്ക് സമസ്ത പ്രസിഡൻറ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ഈജിപ്തിലെ-അസ്ഹർ യൂണിവേഴ്സിറ്റി പ്രൊഫ: സലാമ ജുമു അലി ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തും. പ്രൊ: കെ ആലിക്കുട്ടി മുസ്‌ലാർ ശതാബ്ദി സന്ദേശം നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പ്രസംഗിക്കും. സംഘാടകരുടെ പ്രതീക്ഷകൾ തെറ്റിച്ച് കുണിയയിലേക്ക് പ്രവർത്തകരുടെ ഒഴുക്ക് തുടരുകയാണ്. കുണിയ കോളേജിന് മുന്നിൽ നടക്കുന്ന പൊതുസമ്മേളനത്തിൻ്റെ വേദിയുടെ മിനുക്കുപണികൾ അവസാന ഘട്ടത്തിലാണ്. ജനബാഹുല്യം കണക്കിലെടുത്ത് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ളത്.
What's Your Reaction?