കഥ പറഞ്ഞു കല്യാണിയമ്മ; അവധിക്കാലം അറിവുളളതാക്കി കുട്ടികൾ
മടിക്കൈ: കുട്ടികളുടെ അവധിക്കാല വായന പരിപോഷണ പദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ, മുണ്ടോട്ട് ദേശാഭിമാനി വായനശാല & ഗ്രന്ഥാലയം സംഘടിപ്പിച്ച "വായന വെളിച്ചം" വായന കളരിയുടെ അഞ്ചാമത് കൂടിച്ചേരൽ മുണ്ടോട്ട് എരട്ടുങ്ങാൽ വീട്ടിൽ വെച്ചു നടന്നു.
"പഴമ"എന്ന പരിപാടിയിലൂടെ പഴയകാല ജീവിതത്തിന്റെ കറുപ്പും, വെളുപ്പും നിറഞ്ഞ ജീവിതാനുഭവങ്ങൾ എരട്ടുങ്ങാൽ വീട്ടിൽ കല്യാണിയമ്മ കുട്ടികളുമായി പങ്കിട്ടു. ഭൂതകാലത്തിന്റെ പൊള്ളുന്ന അനുഭവ കഥകൾ പങ്കിട്ട കല്യാണിയമ്മ കുട്ടികളിൽ അറിവിന്റെ പുതിയ ചിന്തകൾക്കും വിത്തുപാകി.
വായന വെളിച്ചം കൺവീനർ വിമല ടി പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. ലൈബ്രേറിയൻ സുശീല എ.കെ. സംസാരിച്ചു. ബാലവേദി സെക്രട്ടറി ശ്രിയ ശ്രീധർ നന്ദി പറഞ്ഞു.
What's Your Reaction?