ഖത്തർ ചാരിറ്റിയുടെ മൊബൈൽ ഇഫ്താർ പദ്ധതിയിൽ 60,000 പേർക്ക് പ്രയോജനം.

Mar 17, 2025 - 13:38
 0
ഖത്തർ ചാരിറ്റിയുടെ മൊബൈൽ ഇഫ്താർ പദ്ധതിയിൽ 60,000 പേർക്ക് പ്രയോജനം.

ദോഹ: 'ഗിവിങ് ലൈവ്സ് ഓൺ' എന്ന റമദാൻ കാമ്പയിനിന്റെ ഭാഗമായി ഖത്തർ ചാരിറ്റി (ക്യുസി) നടത്തുന്ന വാർഷിക മൊബൈൽ ഇഫ്താർ പദ്ധതി 60,000 ഗുണഭോക്താക്കളിലേക്ക് എത്തിച്ചേർന്നതായിഅധികൃതർ അറിയിച്ചു.

വിവിധ സ്ഥലങ്ങളിൽ ദിവസവും 2,000 നോമ്പുകാർക്ക് റെഡി-ടു-ഈറ്റ് ഭക്ഷണം നൽകുക എന്നതാണ് ലക്ഷ്യം, മഗ്‌രിബ് പ്രാർത്ഥനാ വിളിയ്ക്ക് 15 മിനിറ്റ് മുമ്പ് അൽ മുർഖിയ, ദി മാൾ, അൽ റയ്യാൻ, അബ്ദുല്ല അബ്ദുൽ ഘാനി, ഗൾഫ്, ഷെറാട്ടൺ എന്നിവിടങ്ങളിലെ സിഗ്നലുകളിലും, രണ്ട് മെട്രോ സ്റ്റേഷനുകളിലും വിതരണം നടക്കുന്നതായും അറിയിപ്പിൽ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow