ചികിത്സയിലായിരുന്ന പടന്നക്കാട്ടെ വീട്ടമ്മ മരിച്ചു
കാഞ്ഞങ്ങാട്: അസുഖബാധിതയായി ചികിത്സയിലായിരുന്ന പടന്നക്കാട്ടെ വീട്ടമ്മ മരിച്ചു. മുൻ സ്റ്റീലേജ് ഉടമ മാടപ്പള്ളി മാത്തുക്കുട്ടിയുടെ ഭാര്യ ജെയിൻ മാത്യു (67) ആണ് മരിച്ചത്. ഏറെ നാളായി മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.
സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 10ന് സ്വഭവനത്തിൽ ആരംഭിക്കും. തുടർന്ന് 11ന് ചെറുപുഴ കാക്കയംചാൽ സെമിത്തേരിയിൽ സംസ്കാരം നടക്കും.
മക്കൾ: നോബിൾ മാത്യു (എൻജിനീയർ, ബംഗളൂരു), ഡിവിൾ മാത്യു (ഡെന്റിസ്റ്റ്, ബഹ്റൈൻ). മരുമക്കൾ: ഹന്ന ജയിംസ് (മൂവാറ്റുപുഴ), എസ്ലി മാത്യു (ബഹ്റൈൻ).
സഹോദരങ്ങൾ: സിസിലി (പെരുമ്പാവൂർ), ലിസി (ബംഗളൂരു), ബേബി (എറണാകുളം), പരേതരായ ജോൺ എൻ.പി. (ചാലക്കുടി), വില്യംസ് എൻ.പി. (കൊരട്ടി), ആലീസ് (ചാലക്കുടി).
What's Your Reaction?