തിരുവനന്തപുരം പൊഴിയൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

Jan 13, 2026 - 16:28
 0
തിരുവനന്തപുരം പൊഴിയൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: പൊഴിയൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പാറശാല സ്വദേശിയായ മനോജാ(40)ണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. പൊഴിയൂർ സ്വദേശിയായ ശശിധര(45)നാണ് മനോജിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ശശിധരൻ ഒരു പനകയറ്റ തൊഴിലാളിയാണ്. കൊല്ലപ്പെട്ട മനോജ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഇരുവരും തമ്മിലുണ്ടായ വാക്ക്തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. പനകയറ്റ തൊഴിലാളിയായ ശശിധരൻ തന്റെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് മനോജിനെ ആക്രമിച്ചത്. ഈ അതിക്രമം നേരിൽ കണ്ട നാട്ടുകാരാണ് ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചത്. നിലവിൽ ഒളിവിൽ പോയിരിക്കുന്ന പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മനോജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow