നിതിൻ രാജിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യുക; ജസ്റ്റിസ് ഫോർ നിതിൻ

Apr 18, 2026 - 16:37
 0
നിതിൻ രാജിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യുക; ജസ്റ്റിസ് ഫോർ നിതിൻ
നിതിൻ രാജിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യുക; ജസ്റ്റിസ് ഫോർ നിതിൻ

അമ്പലത്തറ: ജാതിവെറിയുടെ പേരിൽ ജീവൻ നഷ്ടപ്പെടാൻ കാരണക്കാരായ അഞ്ചരക്കണ്ടി ഡെൻറൽ കോളേജ് അദ്ധ്യാപകർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന് അമ്പലത്തറയിൽ ചേർന്ന പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. ജാതിയുടെയും, നിറത്തിന്റെയും പേരിൽ ഇനിയൊരു മരണവും ഉണ്ടാവാതിരിക്കാൻ ജാഗ്രത കാണിക്കണമെന്ന് പ്രതിഷേധ സായാന്ഹം ഉദ്ഘാടനം ചെയ്തു കൊണ്ട് മുനീസ അമ്പലത്തറ ആവശ്യപ്പെട്ടു.

അമ്പലത്തറ കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ സി കൃഷ്ണകുമാർ, ജയരാജൻ കണ്ണോത്ത്, എൻ അമ്പാടി, അമ്പലത്തറ നാരായണൻ, രാജൻ ചെറുവലം, സരിജ ബാബു, റഹ്മാൻ അമ്പലത്തറ സംസാരിച്ചു. ബിറ്റ്സി ഷിബു, പ്രസീത, ഷ്വിബ, റെജിയ, ഷൈമിനി, ബിന്ദു, ഉണ്ണിമായ തുടങ്ങിയവർ നേതൃത്വം നൽകി. രധീഷ് അമ്പലത്തറ സ്വാഗതവും, റിസ നന്ദിയു പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow