പാലക്കുന്ന് ജീപ്പ് കടയിലേക്ക് ഇടിച്ചു കയറി മൂന്ന് പേർക്ക് പരിക്ക്
ഉദുമ: മദ്യലഹരിയിൽ ഓടിച്ച ഇറിഗേഷൻ വകുപ്പിന്റെ ബൊലേറോ ജീപ്പ് കാറിലും, വൈദ്യുതി പോസ്റ്റിലും ഇടിച്ച് ബേക്കറിക്കടയിലേക്ക് ഇടിച്ചു കയറി കട തകരുകയും, മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നു വൈകുന്നേരം പാലക്കുന്നിലെ സ്വകാര്യാശുപത്രിക്കു സമീപത്താണ് അപകടം. ജീപ്പിൽ ഉണ്ടായിരുന്ന ഇറിഗേഷൻ വകുപ്പ് ജീവനക്കാരിയുൾപ്പെടെ മൂന്ന് പേർക്കാണ് അപകടത്തിൽ പരിക്കു പറ്റിയത്.
What's Your Reaction?