പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു

Jun 21, 2026 - 19:51
 0
പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു

ചെറുപുഴ: വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരിയായ കൊല്ലാട സ്വദേശി അഞ്ജു മാത്യു (30) ആണ് മരിച്ചത്.

വൈകുന്നേരം നാലുമണിയോടെ ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് അപകടം സംഭവിച്ചത്. അഞ്ജുവിനൊപ്പം ഭർത്താവ് സോനു സെബാസ്റ്റ്യനും സ്ഥലത്തുണ്ടായിരുന്നു. ഇടിമിന്നലേറ്റ് സോനുവിനും ഫോറസ്റ്റ് വാച്ചർ സനീഷിനും പരിക്കേറ്റു.

കനത്ത മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. അപകടം നടന്നതിന് ശേഷം ഏകദേശം രണ്ടര മണിക്കൂർ കഴിഞ്ഞാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനായത്. അഞ്ജുവിനെയും ഭർത്താവ് സോനുവിനെയും കരുവൻചാൽ സെന്റ് ജോസഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ജുവിന്റെ ജീവൻ രക്ഷിക്കാനായില്ല.

പരിക്കേറ്റ ഫോറസ്റ്റ് വാച്ചർ സനീഷ് ആലക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow