ഫോക് ലോർ അക്കാദമി ഗുരുപൂജ അവാർഡ് ജേതാവ് വൈക്കത്ത് കാര്യമ്പു അന്തരിച്ചു

Jul 24, 2026 - 18:03
 0
ഫോക് ലോർ അക്കാദമി ഗുരുപൂജ അവാർഡ് ജേതാവ് വൈക്കത്ത് കാര്യമ്പു അന്തരിച്ചു

കാഞ്ഞങ്ങാട്: പ്രശസ്ത കോൽക്കളി പരിശീലകനും കേരള ഫോക് ലോർ അക്കാദമിയുടെ ഗുരുപൂജ അവാർഡ് ജേതാവുമായ വൈക്കത്ത് കാര്യമ്പു (102) അന്തരിച്ചു. തെക്കേ മാണിയാട്ട് സ്വദേശിയായ അദ്ദേഹം നിരവധി പ്രദേശങ്ങളിൽ കോൽക്കളി പരിശീലനം നൽകി നാടൻ കലാരംഗത്ത് ശ്രദ്ധേയ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു. മികച്ച കർഷകൻ കൂടിയായിരുന്ന അദ്ദേഹം കലയും കൃഷിയും ഒരുപോലെ ജീവിതത്തിന്റെ ഭാഗമാക്കിയിരുന്നു.

സംസ്കാരം ഇന്ന് രാത്രി നടക്കും. ഭാര്യ: പരേതയായ ആലയിൽ വെള്ളച്ചി. മക്കൾ: കൃഷ്ണൻ (കരിവെള്ളൂർ), കുഞ്ഞമ്പു (ചന്തേര), ഭാസ്കരൻ (ടൈലർ, മാണിയാട്ട്), കാർത്യായനി, മാധവി, ജാനകി, കമല, മധു (മുൻ പ്രവാസി), പരേതനായ രാജൻ (ടൈലർ).

മരുമക്കൾ: ശോഭ (ആണൂർ), ശ്രീദേവി (ചന്തേര), ശ്യാമള (കാഞ്ഞങ്ങാട്), കുഞ്ഞമ്പു (പേക്കടം), ബാലകൃഷ്ണൻ (പേക്കടം), മോഹനൻ (കൊടക്കാട്), രജനി (മയ്യിൽ), ഷീബ (നീലിയാട്ട്). സഹോദരൻ: പരേതനായ വൈക്കത്ത് കുഞ്ഞമ്പു.

What's Your Reaction?

like

dislike

love

funny

angry

sad

wow