മഞ്ചേശ്വരത്ത് മകൻ അമ്മയെ തീക്കൊളുത്തി കൊലപ്പെടുത്തി.
കാസർഗോഡ്: മഞ്ചേശ്വരത്ത് മകൻ അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തി. വോർക്കാടി സ്വദേശി ഹിൽഡ മൊണ്ടേറ(60) യാണ് മരിച്ചത്. പ്രതി മെൽവിൻ മെണ്ടേറ ഒളിവിലാണ്. അയൽക്കാരിയായ ലോലിതയെയും മെൽവിൻ തീ കൊളുത്തി. ഇവരെ പൊള്ളലുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമണത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
What's Your Reaction?