മുണ്ടോട്ട് ദേശാഭിമാനി വായനശാലയിൽ പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു

Jun 6, 2026 - 19:03
 0
മുണ്ടോട്ട് ദേശാഭിമാനി വായനശാലയിൽ പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു

മടിക്കൈ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുണ്ടോട്ട് ദേശാഭിമാനി വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ക്വിസ് മത്സരം സംഘടിപ്പിച്ചു. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ എൽ.പി വിഭാഗത്തിൽ അൻഷിത ഒന്നാം സ്ഥാനവും ശ്രീശിഖ രണ്ടാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ ആദിശ്രി എം ഒന്നാം സ്ഥാനവും അലംകൃത രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ നിവേദ്യ കെ. ഒന്നാം സ്ഥാനവും ശ്രേയസ് പി.എസ് രണ്ടാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ അനാമിക ഒന്നാം സ്ഥാനവും ശ്രീനന്ദ രണ്ടാം സ്ഥാനവും നേടി.

വിമല ടീച്ചറുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കമ്മിറ്റി അംഗങ്ങളായ കവിത കുമാരൻ, അനുലേഖ പ്രകാശൻ, അജിത കെ.വി എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സെക്രട്ടറി കെ. സത്യൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് എം. സതീശൻ അധ്യക്ഷത വഹിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow