യാത്രയയപ്പ് നൽകി
കാലിച്ചാനടുക്കം: ഒന്നര പതിറ്റാണ്ട് കാലം കാലിച്ചാനടുക്കം മഹല്ലിൻ്റെ ആത്മീയ മണ്ഡലങ്ങളെ പ്രശോഭിപ്പിച്ച ചീഫ് ഇമാം അൽഹാജ് മൻസൂർ ഫൈസി മണ്ണാർക്കാടിന് അടുക്കം ഫാറൂഖ് മസ്ജിദ് മഹല്ലിന്റെ ആഭിമുഖ്യത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി. ശനിയാഴ്ച രാവിലെ അടുക്കം മദ്രസ കോൺഫറൻസ് ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ജമാഅത്ത് പ്രസിഡൻ്റ് ചീനമ്മാടം അബ്ദുൾ റഹിമാൻ ഹാജി അധ്യക്ഷത വഹിച്ചു. കീച്ചേരി അബ്ദുൾ ഗഫൂർ മൗലവി ഉദ്ഘാടനവും, ഉപഹാര സമർപ്പണവും നടത്തി. അഷ്റഫ് വളപ്പാടി വിഷയമവതരിപ്പിച്ചു. ചടങ്ങിൽ മദ്രസ്സ പരീക്ഷയിലും, പൊതു പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കിയവർക്കുളള ഖത്തർ ശാഖാ കമ്മിറ്റിയുടെ ഉപഹാര സമർപ്പണവും നടന്നു. ജമാഅത്ത് ഭാരവാഹികൾ, ഗ്ലോബൽ കമ്മിറ്റി ഭാരവാഹികൾ, മദ്രസ അധ്യാപകർ, വിദ്യാർത്ഥികൾ, മഹല്ല് അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ നേർന്നു. മൻസൂർ ഫൈസി മണ്ണാർക്കാട് മറുപടി പ്രസംഗം നടത്തി. ജമാഅത്ത് സെക്രട്ടറി നാസർ എം. കെ സ്വാഗതം പറഞ്ഞു.
What's Your Reaction?