യു.എ.ഇ.യുടെ വിദേശവ്യാപാരം ആദ്യമായി മൂന്ന് ട്രില്ല്യണ്‍ ദിര്‍ഹത്തില്‍ എത്തി.
ദുബൈ: യു.എ.ഇ.യുടെ വിദേശവ്യാപാരം ആദ്യമായി മൂന്ന് ട്രില്ല്യണ്‍ ദിര്‍ഹത്തില്‍ എത്തി. കഴിഞ്ഞ മാസം അവസാനമാണ് ചരിത്രപരമായ നേട്ടം കൈവരിച്ചതെന്ന് വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മംക്തും എക്‌സിലൂടെ അറിയിച്ചു. 2024ല്‍ ആഗോളം വ്യാപാരം രണ്ടു ശതമാനം വര്‍ധിച്ചപ്പോള്‍, യു.എ.ഇ.യുടെ വിദേശവ്യാപാരം എഴ് മടങ്ങ് വര്‍ധിച്ച് 14.6 ശതമാനത്തിന്റെ വളര്‍ച്ചയാണ് കൈവരിച്ചത്.
പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന്റെ പ്രയത്‌നങ്ങളുടെ ഫലമാണ് വിജയമെന്നും സെപ കരാര്‍ അതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എണ്ണ ഇതര വ്യാപാരം 135 ബില്യണ്‍ ദിര്‍ഹമായി. മുന്‍വര്‍ഷത്തേക്കാള്‍ 42 ശതമാനം അധികമാണിത്. 2031 ഓടെ നാല് ട്രില്ല്യനായി ഉയര്‍ത്തുകയാണ് ലക്ഷ്യം. 2024 അവസാനത്തോടെ അത് 75 ശതമാനം ആയെന്നും, നിശ്ചയിച്ചതിലും നേരത്തെ ലക്ഷ്യത്തിലെത്തും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
What's Your Reaction?