16 കാരനെതിരെ പീഡനം; യുവതിക്കെതിരെ പോക്സോ കേസ്

May 21, 2026 - 13:59
 0
16 കാരനെതിരെ പീഡനം; യുവതിക്കെതിരെ പോക്സോ കേസ്

കാസർഗോഡ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവതിക്കെതിരെ മേൽപ്പറമ്പ് പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ യുവാവിന്റെ പരാതിയിലാണ്  36 വയസ്സുകാരിക്കെതിരെ നടപടി സ്വീകരിച്ചത്. പരാതിക്കാരന് നിലവിൽ 19 വയസ്സുണ്ട്.

16 വയസ്സുള്ള സമയത്ത് ഓട്ടോറിക്ഷയിലും പിന്നീട് യുവതിയുടെ കിടപ്പുമുറിയിലും വെച്ച് പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. കൂടാതെ, 2024 ഏപ്രിലിൽ തിരൂരിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിലും ലൈംഗികാതിക്രമത്തിന് ഇരയായതായും പരാതിയിൽ ആരോപിക്കുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ മേൽപ്പറമ്പ് പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow