70.175 ഗ്രാം എം ഡി എം എ യുമായി ഉപ്പള സ്വദേശി അറസ്റ്റിൽ
കാസർകോട്: 70.175 ഗ്രാം എംഡിഎംഎയുമായി ഉപ്പള റെയിൽവേ സ്റ്റേഷൻ റോഡിലെ ഷഹബാസ് മൻസിലിൽ താമസിക്കുന്ന വി. ഹസൈനാറി(42)നെ കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അടുക്കത്ത് വയൽ പ്രദേശത്ത് നടത്തിയ പരിശോധനയ്ക്കിടെ പ്രതിയെ പിടികൂടിയത്.
സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.കെ.വി. സുരേഷ്, പ്രിവന്റീവ് ഓഫീസർ കെ.വി. രഞ്ജിത്, അതുൽ ടി.വി., ശ്രീജിത് വി.വി., സോനു സെബാസ്റ്റ്യൻ, ശൈലേഷ് കുമാർ, പി. രാജേഷ്, സുധീർ, മഞ്ജുനാഥൻ, വി. വിനീത, റീന വി., ക്രിസ്റ്റിൻ പി.എ., മഹേഷ് പി.വി. എന്നിവർ പങ്കെടുത്തു.
What's Your Reaction?