അഞ്ചാംവയൽ താനത്തിങ്കാൽ വയനാട്ട് കുലവൻ ദേവസ്ഥാനത്ത് താംബുല പ്രശ്‌ന ചിന്ത നടന്നു

Apr 27, 2026 - 22:00
 0
അഞ്ചാംവയൽ താനത്തിങ്കാൽ വയനാട്ട് കുലവൻ ദേവസ്ഥാനത്ത് താംബുല പ്രശ്‌ന ചിന്ത നടന്നു

മാവുങ്കാൽ: കോട്ടപ്പാറ അഞ്ചാംവയൽ താനത്തിങ്കാൽ ശ്രീ വയനാട്ട് കുലവൻ ദേവസ്ഥാനത്ത് താംബുല പ്രശ്‌ന ചിന്ത നടന്നു. പയ്യന്നൂരിലെ പ്രശസ്ത ജ്യോത്സ്യർ രാംകുമാർ പയ്യന്നൂർ പ്രശ്‌ന ചിന്തയ്ക്ക് നേതൃത്വം നൽകി.

ബാത്തൂർ ശ്രീ ഭഗവതി ക്ഷേത്ര കഴകം പ്രസിഡന്റ് ഷാജി ഇ കെ, സെക്രട്ടറി ബിജു ബാത്തൂർ, കഴകം സ്ഥാനികർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അഞ്ചാംവയൽ താനത്തിങ്കാൽ വയനാട്ട് കുലവൻ ദേവസ്ഥാനം പ്രസിഡന്റ് രാമകൃഷ്ണൻ കരിച്ചേരി, സെക്രട്ടറി വിജയൻ കുന്നുമ്മൽ, ദേവസ്ഥാനം കോയ്മ ശശി, ബാലകൃഷ്ണൻ എന്നിവരും ദേവസ്ഥാനം സ്ഥാനികരും കുടുംബാംഗങ്ങളും പങ്കെടുത്തു.

കമ്മിറ്റി ഭാരവാഹികൾ, ദേവസ്ഥാനം മാതൃസമിതി ഭാരവാഹികൾ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ, നാട്ടുകാർ തുടങ്ങി നിരവധി ഭക്തജനങ്ങൾ പ്രശ്‌ന ചിന്തയിൽ സംബന്ധിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow