ഉദുമയില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Jun 11, 2026 - 19:38
 0
ഉദുമയില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ബേക്കൽ: വില്‍പ്പനക്കായ് കൊണ്ടുവന്ന 10.72എംഡിഎംഎയുമായി കര്‍ണാടക സ്വദേശിയെ ബേക്കല്‍ പോലീസ് ഉദുമയില്‍ നിന്നും അറസ്റ്റു ചെയ്തു. ദക്ഷിണ കര്‍ണാടക ബണ്ട്വാള വിരക്കമ്പയിലെ ബൊണ്യകുക്കു വീട്ടില്‍ ഷംസുദ്ദീനാണ് (38)അറസ്റ്റിലായത്.

വ്യാഴാഴ്ച രാവിലെ ഉദുമയിലെ പൊതു ശൗചാലയത്തിന് മുന്നില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. രണ്ട് കൂടുകളിലായിട്ടാണ് ലഹരി മരുന്ന് സൂക്ഷിച്ചിരുന്നത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ബേക്കല്‍ ഇന്‍സ്പെക്ടര്‍ക്ക് കിട്ടിയരഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

മൊബൈല്‍ ഫോണ്‍, പേഴ്‌സ്, പാന്‍ കാര്‍ഡ്, 2190 രൂപ എന്നിവയും പിടിച്ചെടുത്തു. ബേക്കല്‍ ഡിവൈഎസ്പി എം പി ആസാദിന്റെ മേല്‍നോട്ടത്തില്‍ ബേക്കല്‍ സിഐ എം കെ അനില്‍ കുമാര്‍, ജൂനിയര്‍ എസ്ഐ പ്രിന്‍സ് ജോണ്‍, പോലീസ് ഓഫീസര്‍മാരായ ധനേഷ്, ശ്രീലാല്‍, സജേഷ് എന്നിവരാണ് പരിശോധ സംഘത്തില്‍ ഉണ്ടായിരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow