നെല്ലിക്കട്ടയിൽ കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം; മകൻ പരിക്കുകളോടെ ആശുപത്രിയിൽ

Feb 21, 2026 - 08:26
Feb 21, 2026 - 08:29
 0
നെല്ലിക്കട്ടയിൽ കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം; മകൻ പരിക്കുകളോടെ ആശുപത്രിയിൽ

കാസർകോട്: ബദിയടുക്ക താഴെ നെല്ലിക്കട്ടയിൽ കാറും കർണാടക കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുൻ പ്രവാസി മരിച്ചു. നെല്ലിക്കട്ടയിൽ താമസക്കാരനായ ഷംസുദ്ദീൻ പൈക്ക(68) യാണ് മരിച്ചത്. മകൻ സൽമാൻ ഫാരിസി(22)നെ ഗുരുതര പരിക്കുകളോടെ ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 6 മണിയോടെ വിദ്യാനഗർ-ബദിയഡുക്ക പോലീസ് സ്റ്റേഷനുകളുടെ അതിർത്തി പ്രദേശമായ താഴെ നെല്ലിക്കട്ടയിലാണ് അപകടം. കാസർകോട് റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന കാറും കാസർകോട് ഡിപ്പോയിൽ നിന്ന് പുത്തൂരിലേക്ക് പോവുകയായിരുന്ന കർണാടക കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഭാര്യ: റഹീമ. മക്കൾ: റാഷിദ്, അറഫാത്ത്, സഹദ്, ഫാത്തിമ.

What's Your Reaction?

like

dislike

love

funny

angry

sad

wow